സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതി ജീവതാളം    

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിൽ ലോക പ്രമേഹരോഗ ദിനാചരണത്തിന്റെ ഭാഗമായി വിവിധപരിപാടി നടന്നു. .ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള സാമൂഹിക മാറ്റം ,ജീവിതശൈലി രോഗ നിയന്ത്രണം.,രോഗ പ്രതിരോധം എന്നിവ മുൻനിർത്തിയാണ് ജീവതാളം പദ്ധതി . 2018ൽ നൂതന പദ്ധതിയായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ജീവതാളമാണ് ഇന്ന് സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പ്ഏറ്റെടുത്തു നടപ്പിലാക്കി വരുന്നത്.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളിൽ കൂട്ടയോട്ടം സമൂഹ നടത്തം,വ്യായാമ പരിശീലനം .എന്നിവ നടന്നു.വലിയ ജനകീയ പങ്കാളിത്തത്തോടെയാണ് ജീവതാളത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.ബ്ലോക്ക് തല ഉദ്ഘാടനം കക്കോടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി സുനിൽകുമാർ നിർവഹിച്ചു കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി ഷീബ അധ്യക്ഷത വഹിച്ചു.ചേളന്നൂരിൽ നടന്ന സമൂഹ നടത്തം പഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഷീർ ഉദ്ഘാടനം ചെയ്തു..നരിക്കുനിയിൽ നടന്ന കൂട്ടയോട്ടത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം നേതൃത്വം നൽകി.തലക്കുളത്തൂരിൽ നടന്ന ജീവിതാളം ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി പ്രമീള ഉദ്ഘാടനം ചെയ്തു. കാക്കൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കാവ് വെൽനസ് സെൻററിൽ വെച്ച് നടന്നവ്യായാമ പരിശീലനവും, ജീവതാളം അനുഭവസാക്ഷ്യവും  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി എം ഷാജി ഉദ്ഘാടനം ചെയ്തു. നന്മണ്ട ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ യോഗ പരശീലനം നടന്നു. ബ്ലോക്ക് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ ജനപ്രതിനിധികൾ മെഡിക്കൽ ഓഫീസർമാർ , ആരോഗ്യപ്രവർത്തകർ പൊതുജനങ്ങൾ കുടുംബശ്രീ പ്രവർത്തകർ,ചേളന്നൂർ എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾഎൻഎസ്എസ് യൂണിറ്റ്എന്നിവർ പങ്കെടുത്തു.