കൊടുവള്ളി മുൻസിപ്പാലിറ്റി പാലക്കുറ്റിയിൽ ശ്രീ മൊയ്തീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള രണ്ടുനില കെട്ടിടത്തിലെ രണ്ടാം നിലയിലെ സ്റ്റെയർകെയ്സിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് വേസ്റ്റിന് വൈകുന്നേരം മൂന്നരയോടെ തീപിടിച്ചു. ടൂവീലർ ഷോറൂമും സർവീസ് സെൻററും പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിലെ തീപിടുത്തം സമയോചിതമായി അണച്ചതിനാൽ വൻ അപകടം ഒഴിവായി. സ്റ്റേഷൻ ഓഫീസർ ശ്രീ ജാഫർ സാദിക്കിന്റെ നേതൃത്വത്തിൽ നരിക്കുനി അഗ്നി രക്ഷാ നിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

0 അഭിപ്രായങ്ങള്‍