നരിക്കുനിയിൽ വീണ്ടും അതിഥി തൊഴിലാളികൾ മയക്കുമരുന്നുമായി പിടിയിൽ:-
നരിക്കുനി: നെല്ല്യേരിത്താഴത്ത് മയക്കുമരുന്നുമായി അതിഥി തൊഴിലാളികൾ വീണ്ടും പിടിയിൽ. ഇന്നലെ വൈകുന്നേരമാണ് സംഭവം താമരശ്ശേരി കോരങ്ങാട് നിന്നും നരിക്കുനി ഭാഗത്തേക്ക് വിൽപ്പനക്കായി മയക്കുമരുന്നുമായി ഓട്ടോയിൽ അതിഥി തൊഴിലാളികൾ വരുന്നുണ്ടെന്ന് ലഹരി വിരുദ്ധ വാട്സാപ്പ് ഗ്രൂപ്പുവഴി നാട്ടിലെ ചെറുപ്പക്കാർക്ക് സന്ദേശം ലഭിച്ചിരുന്നു. ഇതു പ്രകാരം നെല്ല്യേരിത്താഴത്ത് വെച്ച് 'നാട്ടുകാർ മൂന്ന് പേർ അടങ്ങുന്ന സംഘത്തെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പാറന്നൂർ കരീ പറമ്പത്ത് തറവാട്ട് വീട്ടിൽ നിന്നും കഞ്ചാവുമായി അതിഥി തൊഴിലാളികളെ കാക്കൂർ പോലീസ് പിടി കൂടിയിരുന്നു. കൊടുവള്ളി എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കയ്യിലുണ്ടായിരുന്ന മയക്കുമരുന്ന് അടങ്ങിയ ചെറിയ പത്തോളം കുപ്പികൾ ഓട്ടോയുടെ സീറ്റിനടിയിൽ ഒളിപ്പിക്കുകയും ചെയ്തു.പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിനിടെ ഇത് കണ്ടെത്തുകയും പോലീസിന് കൈമാറുകയും ആയിരുന്നു.


0 അഭിപ്രായങ്ങള്‍