ഒറ്റരാത്രിയിൽ 100 മില്ലിമീറ്റർ
25.06.2025
കൽപ്പറ്റ:-കനത്ത മഴയിൽ വയനാട് മുണ്ടക്കൈ പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നതിൽ. ചൂരൽമലയിൽ കഴിഞ്ഞവർഷം ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ പണിത ബെയ്‌ലി പാലത്തിൻ്റെ തൊട്ടുതാഴെയാണ് പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നത്. പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുണ്ടക്കൈ- അട്ടമല റോഡ് മുങ്ങി. പ്രദേശത്തുള്ളവർക്ക് അധികൃതർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ മുതൽ പ്രദേശത്ത് കനത്തമഴയാണ് ലഭിക്കുന്നത്. പ്രദേശത്ത് 100 മില്ലിമീറ്റർ മഴ കനത്തോടെയാണ് പുന്നപ്പുഴയിൽ ഒഴുക്ക് ശക്തമായത്. പുഴ കുത്തിയൊലിച്ച് ഒഴുകുന്നത് മലയിൽ മണ്ണിടിച്ചിൽ ഉണ്ടായത് കൊണ്ടാണോ എന്ന സംശയത്തിൽ റവന്യൂ അധികൃതരുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ മണ്ണിടിച്ചിൽ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ നിഗമനം. എന്നാൽ വിശദമായി പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കുന്നു.
അവയിൽ ഒരു തരത്തിൽ ഒരുകൂട്ടം. നിലവിലുള്ള പുഴ കലങ്ങി ഒഴുകുന്ന ഭാഗത്തിന് സമീപം വീടുകളിൽ ഒന്നുമില്ല. കഴിഞ്ഞവർഷത്തെ ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്തുള്ളവരെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്,,,,ആളപായം ഒന്നും സംഭവിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.


0 അഭിപ്രായങ്ങള്‍