ഇന്ന് ലോക സൈക്കിൾ ദിനം.
സൈക്കിൾ ചവിട്ടാത്തവരായി ആരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. സാധാരണക്കാരന്റെ യാനപാത്രമാണ് സൈക്കിൾ. സൈക്കിളിന്റെ ഉപയോഗവും വർധനവും ഏറെക്കുറെ അവസാനിച്ചെങ്കിലും സൈക്കൾ എന്ന ഈ ദ്വ ചക്ര സഞ്ചാര സഹകാരിയെ നമുക്ക് മറവിയുടെ മഹാ സമുദ്രത്തിലേക്ക് വലിച്ചെറിയാൻ പറ്റില്ലല്ലോ. നമ്മുടെ ഗതകാല ഓർമ്മകളിൽ സൈക്കൾ ഇന്നും നിറഞ്ഞ് നിൽക്കുന്നു.
അതിന്റെ സാധ്യതകളെ ആബാലവൃദ്ധം ജനങ്ങളും ജനതയും ഉപയോഗിച്ച് സായൂജ്യം കൊണ്ടവരാണ്.
പോലീസ് കാർ പ്രതിയെ തിരക്കി നടക്കുന്നതും പോസ്റ്റ് മാൻ കത്തും മണി ഓർഡറു മായി അവകാശികളെ തിരയുന്നതും വിദ്യാർഥികൾ സ്‌കൂളിലേക്ക് പറക്കുന്നതും യുവാക്കൾ സിനിമാ ശാലകളിലേക്ക് ഒഴുകുന്നതും സൈക്കളിലൂടെ ആയിരുന്നു.തിരഞെടുപ്പിൽ സ്ഥാനാർത്ഥിക്ക് അനുവദിച്ചുകൊടുക്കുന്ന ചിഹ്നവും ചിലപ്പോൾ സൈക്കൾ ആകാറുണ്ട്. ബൈക്കിന്റെയും സ്കൂട്ടറിന്റെയും ഓട്ടോ യുടെയും ഒക്കെ അതി പ്രസരം ഇന്ന് സൈക്കിളിനെ ഒരു പരിധി വരെ നാം അന്യം നിർത്തിയിരിക്കയാണ്. എങ്കിലും സൈക്കിൾ ഇന്നും പൂർവ്വകാല പ്രൗഢിയോടെ ചിലേടങ്ങളിൽ തല ഉയർത്തി നിൽക്കുന്നു എന്നതും അഭിമാനകരമാണ്. സമൂഹത്തില്‍സ്വാഭാവിക ശരീര വ്യായാമം എന്നത് അപ്രത്യക്ഷമായിരിക്കുന്നു. നൂറുമീറ്റര്‍ ദൂരം നടന്നുപോകുവാന്‍ പോലും ആരും തയ്യാറാവുന്നില്ല.
ആധുനിക കാലത്ത് സൈക്കൾ അപ്രത്യക്ഷ മാവുകയാണെങ്കിലും നൂറ്റാണ്ടോളം നമ്മയുടെ സഞ്ചാര പഥങ്ങളെ വർണ്ണാഭമാക്കിയ ഈ കൊച്ചു കൂട്ടുകാരനെ വല്ലപ്പോഴുമൊക്കെ കഴുകി തേച്ചു മിനുക്കി നമുക്ക് ഉപയോഗ പ്രദമാക്കാം, ഈ ലോക സൈക്കിൾ ദിനത്തിൽ.


0 അഭിപ്രായങ്ങള്‍