കെ.എസ്. ഇ.ബി ജീവനക്കാരെ ബലിയാടാക്കുന്നതിൽ   പ്രതിക്ഷേധിച്ചു.


മാനന്തവാടി: കൊല്ലം തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി വൈദ്യുതാഘാറ്റമേറ്റ് മരണപ്പെട്ട  അപകടത്തിൻ്റെ പേരിൽ നിരപരാധിയായ ഓവർസിയർ ശ്രീ ബിജുവിനെ അന്യായമായി സസ്പെൻ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച്, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഎൻടിയുസി ) പ്രതിഷേധ ദിനം ആചരിച്ചു. വൈദ്യുതി സാമഗ്രികളുടെ നിലവാര തകർച്ചയും കാലപ്പഴക്കവും, പ്രകൃതി ക്ഷോഭവും, പൊതുജനങ്ങളുടെ അനാസ്ഥ മൂലവും ഉണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം പോലും ജീവനക്കാരുടെ തലയിൽ കെട്ടി വെച്ച് ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സർക്കാരിൻ്റെയും ബോർഡ് മാനേജ്മെൻ്റിൻ്റെയും നടപടികൾക്കെതിരെ വൈദ്യുതി ബോഡിൻ്റെ ഡിവിഷൻ ഓഫീസുകളുടെ മുമ്പിൽ പ്രതിക്ഷേധ പ്രകടനവും ധർണ്ണയും നടത്തി. . പതിറ്റാണ്ടുകൾ പഴക്കമുള്ള പഴകി ദ്രവിച്ച കമ്പിയും പോസ്റ്റും മാറ്റി ഇൻസുലേഷനുള്ള കേബിളുകളും പുതിയ പോസ്റ്റുകളും സ്ഥാപിക്കാതെ വൈദ്യുതി അപകടങ്ങൾ കുറയ്ക്കാനാകില്ല. വൈദ്യുതി ലൈനുകളിൽ അറ്റകുറ്റപണി നടത്തേണ്ട  ജീവനക്കാരുടെ നൂറിലധികം തസ്തികൾ ജില്ലയിൽ ഒഴിഞ്ഞു കിടക്കുന്നുണ്ട്. സംസ്ഥാനത്ത് പതിനായിരത്തോളം തസ്തികൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ ദിവസേന നടക്കേണ്ട അറ്റകുറ്റപണികൾ പോലും പല സ്ഥലങ്ങളിലും വർഷങ്ങളായി നടക്കുന്നില്ല.  കാലവർഷ കെടുതികൾ മൂലം തകരാറിലായ വൈദ്യുതി ലൈനുകൾ സമയബന്ധിതമായി പുനസ്ഥാപിക്കുന്നതിന് രാപകൽ അധ്വാനിക്കുന്ന ജീവനക്കാരെ അകാര ണമായി പീഡിപ്പിക്കുന്ന നടപടിയിൽ നിന്നും KSEBL മാനേജ്മെൻ്റ് പിൻമാറണമെന്ന് യോഗം ആവശ്യപ്പെട്ടു. മാനന്തവാടിയിൽ ജില്ലാ സെക്രട്ടറി ശ്രീ. എം.എം ബോബിൻ  ധർണ്ണ ഉദ്ഘാടനം ചെയ്തു.

ശ്രീ  O V ബാബു, ജെസ്ലിൻ  കര്യാക്കോസ്,  A ഉമ്മർ, TM ഷമീർ, M K മോഹൻ ദാസ് ,  തുടങ്ങിയവർ സംസാരിച്ചു.