ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്നു.


03.08.2025


നരിക്കുനി: നെല്ല്യേരിത്താഴം- പുന്നശ്ശേരി റോഡിൽ കൊട്ടയോട്ട് മുക്കിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നതിനൊടൊപ്പം റോഡും തകരുന്നു. ഒരു മാസത്തോളമായി ഇവിടെ പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട്.ഇത് നാട്ടുകാർ നരിക്കുനി പഞ്ചായത്ത് ഓഫീസിലും ,ബന്ധപ്പെട്ടവരെയും അറിയിച്ചെങ്കിലും  ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നും ചോർച്ച അടയ്ക്കുന്നതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും എത്രയും വേഗം ചോർച്ച അടച്ച് ജലം പാഴാകുന്നതിനും റോഡ് തകരാതിരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.