കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ വാഹനാപകടം: ഒരാൾ മരണപ്പെട്ടു :-
05.01..2026
കോഴിക്കോട് :- ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ ലോറിയും കാറും കൂട്ടിയിടിച്ചു ലോറി ഡ്രൈവർ മരണപ്പെട്ടു. ഇന്ന് പുലർച്ചെ നാലു മണിയോടെ ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ വെച്ച് മൈസൂരിൽ നിന്ന് കോഴിക്കോട് ബീവറേജിലേക്ക് മദ്യവുമായി വന്ന ലോറി ഫോർഡ് എക്കോ സ്‌പോർട് കാറുമായി ഇടിച്ച് നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിക്കുകയും ലോറി മറിയുകയുമായിരുന്നു.
ലോറിക്കിടയിൽ കുടുങ്ങിയ ഡ്രൈവർ വയനാട് സ്വദേശി കൃഷ്ണൻ (34) നെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഫൈസയിയുടെ നേതൃത്വത്തിൽ വെള്ളിമാട് കുന്ന് നിന്നെത്തിയ ഫയർഫോഴ്സ് സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ആണ് പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

0 അഭിപ്രായങ്ങള്‍