നരിക്കുനി :പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂൾ നൂറ്റി മൂന്നാം വാർഷികാഘോഷവും പി എൻ ദേവകി അമ്മ മെമ്മോറിയൽ ബ്ലോക്കിൻ്റെ ഉദ്ഘാടനവും ജനുവരി 9 വെള്ളി 6 pm ന് നടക്കും
പിടിഎ പ്രസിഡണ്ട് പ്രസാദ് കുമാർ സി ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ബിന്ദു ഉദ്ഘാടനം നിർവഹിക്കും പ്രോഗ്രാം കമ്മറ്റി കൺവീനർ രൂപേഷ് കമ്ലേരി റിപ്പോർട്ട് അവതരിപ്പിക്കും സ്കൂൾ മാനേജർ പ്രതിഭകളെ അനുമോദിക്കും ഗ്രാമപഞ്ചായത്ത് മെമ്പർ സൗമ്യ കൈറ്റ്യേ ര സ്കോളർഷിപ്പ് വിതരണം നടത്തും കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് മജീഷ് കാരയാട് മുഖ്യാതിഥിയാവും ഫ്ലവേഴ്സ് ടോപ് സിംഗർ ഫൈനലിസ്റ്റ് ആര്യൻ ബ്രോ ഗാനവിരുന്ന് അവതരിപ്പിക്കും
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നിഷ മണങ്ങാട്ട്, അബ്ദുൽ ഹമീദ് മാസ്റ്റർ , പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് അഡ്വ: ഉമ്മർ, എം പി ടി എ ചെയർപേഴ്സൺ ധനുഷ എന്നിവർ ആശംസകൾ നേരുന്നു പ്രധാന അധ്യാപകൻ കെ ജയരാജൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ കിഷോർ കുമാർ നന്ദിയും പ്രകാശിപ്പിക്കും തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും

0 അഭിപ്രായങ്ങള്‍