ബൈക്ക് അപകടത്തിൽ കുട്ടമ്പൂർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു, :-
03.05.2026
നരിക്കുനി:ബൈക്ക് അപകടത്തിൽ കുട്ടമ്പൂർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. കുട്ടമ്പൂർ കുന്നത്ത് ശ്യാമിൽ റഹ്മാൻ (31) ആണ് മരിച്ചത്. കോഴിക്കോട് സിറ്റി എ ആർ ക്യാമ്പിൽ പ്രവർത്തിച്ച് വരികയായിരുന്നു. കണ്ണൂർ ആറളത്തിനു സമീപം ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടാണ് മരണം സംഭവിച്ചത്. ആറളം സ്വദേശിയായ സഹപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെ പ്രദേശവാസികളാണ് റോഡിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ഗവൺമെൻറ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുട്ടമ്പൂർ കുന്നത്ത് അബ്ദുൽ സലാമിന്റെയും ഷെറീനയുടെയും മകനാണ്. ഭാര്യ: ഫാത്തിമ മാജിത(എളേറ്റിൽ വട്ടോളി), മകൾ: ആയിഷ ഇസ് ലിൻ (രണ്ട് വയസ്), സഹോദരൻ: ഷഹൽ മാലിക് (യൂറോപ്പ്), പൊതുദർശനം ഇന്ന് (04.05.2026) തിങ്കളാഴ്ച വൈകീട്ട് കാരക്കുന്നത്ത് പള്ളി ഗ്രൗണ്ട്, ഖബറടക്കം കാരക്കുന്നത്ത് ജുമാ മസ്ജിദിലും നടക്കും ,വൈകിട്ട് 3 മണി മുതൽ കാരക്കുന്നത്ത് മസ്ജിദുൽ മുജാഹിദീൻ അങ്കണത്തിൽ പൊതു ദർശനത്തിന് വെക്കും. ശേഷം 4 മണിയോടെ സർക്കാർ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടക്കുന്നതുമായിരിക്കും. വീട്ടിൽ വെച്ച് പൊതു ദർശനം ഉണ്ടായിരിക്കുന്നതല്ല,
3 മണി മുതൽ പള്ളി പരിസരത്ത് ആണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.



0 അഭിപ്രായങ്ങള്‍