തിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറയിൽ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരിച്ചു. താമരശ്ശേരിയിൽ ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്. കൂമ്പാറ സ്വദേശി മുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ (50) ആണ് മരിച്ചത്. മൃതദേഹം മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 


പുതുപ്പാടി മലോറം നെരൂക്കുംചാൽ മരണവീട്ടിൽ എത്തിയ പുത്തൻപീടികയിൽ സാബിത, വഹീത എന്നിവർക്കും ചമൽ എട്ടേക്കറയിൽ വീടിൻ്റെ അടുക്കളയിൽ നിൽക്കുകയായിരുന്ന ഇന്ദുലേഖ (53), വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ചക്കിക്കാവ് കുണ്ടോത്ത് അംബിക (60) എന്നിവർക്കുമാണ് മിന്നലേറ്റത്. നാലുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.


സംഭവത്തെ തുടർന്ന് മലയോര മേഖലയിലുളളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.