നരിക്കുനിയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട്, ഗൃഹനാഥന് പരിക്ക്.
11.05.2026
നരിക്കുനി : ഇന്ന് വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ നരിക്കുനി വാര്യംവീട്ടിൽ മാധവൻ നായരുടെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്. മിന്നലിന്റെ ആഘാതത്തിൽ തകർന്ന ചുമരിലെ കല്ല് തെറിച്ച് ദേഹത്ത് വീണ് മാധവൻ നായർക്ക് പരിക്കേറ്റു. ഇതുകൂടാതെ വീട്ടിലെ വളർത്തുകോഴികൾ മിന്നലേറ്റു ചത്തു. വീടിന്റെ വയറിങ്ങിനും ഉപകരണങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.



0 അഭിപ്രായങ്ങള്‍