കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഏഴ് ദിവസം വൈദ്യുതി തടസ്സപ്പെടും: -
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് മുതൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളെയാണ് നിയന്ത്രണം ബാധിക്കുക.
പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (PGCIL) കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിൽ ഉണ്ടായ സാങ്കേതിക തകരാറാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചത്. കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എം.വി.എ. ട്രാൻസ്ഫോർമറിന്റെ 220 കെ.വി. ബുഷിംഗിലാണ് തകരാർ കണ്ടെത്തിയത് എന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
ട്രാൻസ്ഫോർമറിലെ ഈ തകരാർ പരിഹരിക്കാൻ അടിയന്തര ഷട്ട്ഡൗൺ ആവശ്യമായതിനാൽ പവർഗ്രിഡ് കോർപ്പറേഷൻ കെ.എസ്.ഇ.ബി.യെ അറിയിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി പൂർത്തിയാക്കി ട്രാൻസ്ഫോർമർ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ.
ഉയർന്ന ശേഷിയുള്ള ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമായതോടെ മലബാർ മേഖലയിലെ വൈദ്യുതി വിതരണ ശൃംഖലയിൽ ലോഡ് ക്രമീകരണം അനിവാര്യമാകും. ഇതിന്റെ ഫലമായി വരും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും അനാവശ്യ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും കെ.എസ്.ഇ.ബി. പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി സാധാരണ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഓരോ പ്രദേശത്തെയും കൃത്യമായ ഷെഡ്യൂൾ പ്രാദേശിക കെ.എസ്.ഇ.ബി. ഓഫീസുകൾ വഴി അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
കനത്ത മഴയിലും ,കാറ്റിലും മരം വീണ് പോസ്റ്റ് പൊട്ടി ,വൈദ്യുതി മുടങ്ങി :-
നരിക്കുനി: - കഴിഞ്ഞ ദിവസമുണ്ടായ വേനൽ മഴയിലും ,കാറ്റിലും പോസ്റ്റുകൾ പൊട്ടി വൈദ്യുതി മുടങ്ങി ,കെ എസ് ഇ ബി നരിക്കുനി ഇല: സെക്ഷന് കീഴിൽ പാവട്ടിക്കുന്ന് ,എരവന്നൂർ എന്നിവിടങ്ങളിലാണ് മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ പൊട്ടിയതും ,വൈദ്യുതി മുടങ്ങിയതും ,കൂടാതെ വൈദ്യുതി ലൈനുകളിൽ മരകമ്പുകൾ വീണ് നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി ,
photto: നരിക്കുനി പാവട്ടിക്കുന്ന് റോഡിൽ മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ പൊട്ടിയത് നാട്ടുകാരുടെ സഹായത്തോടെ മാറ്റുന്നത് ,


0 അഭിപ്രായങ്ങള്