നരിക്കുനി ഫയർ റസ്ക്യൂ സ്റ്റേഷൻ പ്രവർത്തി ഉദ്ഘാടനം 20ന് ശനിയാഴ്ച :-
18-06-2026
നരിക്കുനി: -നരിക്കുനിയിലെ നാട്ടുകാർ ചേർന്ന് 18 ലക്ഷം രൂപ ഫണ്ട് സ്വരൂപിച്ച് 18 സെൻ്റ് സ്ഥലം വാങ്ങി കഴിഞ്ഞ സർക്കാറിന് നൽകിയ സ്ഥലത്ത് നിർമിക്കുന്ന ഫയർ റസ്ക്യൂ സ്റ്റേഷൻ്റെ പ്രവർത്തി ഉദ്ഘാടനം ജൂൺ 20 ശനിയാഴ്ച വൈകു 4 മണിക്ക് അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കുന്നു, കൊടുവള്ളി (എം എൽ എ ) പി കെ ഫിറോസ് അധ്യക്ഷം വഹിക്കും, 16 വർഷം മുമ്പ് അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി പരേതനായ കൊടിയേരി ബാലകൃഷ്ണനാണ് വാടക കെട്ടിടത്തിൽ ഫയർസ്റ്റേഷൻ്റെ ഉൽഘാടനം നിർവ്വഹിച്ചത് ,ഒരു മുനിസിപ്പാലിറ്റിയും ,14 ഗ്രാമ പഞ്ചായത്തുമാണ് ഈ ഫയർ സ്റ്റേഷന് കീഴിൽ വരുന്നത് ,കഴിഞ്ഞ എൽ ഡി എഫ് സർക്കാർ അനുവദിച്ച 2 കോടി 30 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിൻ്റെ പണി തുടങ്ങുന്നത് ,ഉൽഘാടന ചടങ്ങിൽ എം കെ രാഘവൻ എം പി മുഖ്യാതിഥിയാകും, മുൻ (എം എൽ എ ) എം കെ മുനീർ ,തദ്ദേശ ജനപ്രതിനിധികൾ, ഫയർ റസ്ക്യൂ ഉദ്യോഗസ്ഥൻമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും ,2011 മുതൽ വാടക കെട്ടിടത്തിലാണ് ഫയർ ഓഫീസ് പ്രവർത്തിക്കുന്നത്, പരിപാടിയുടെ വിജയത്തിന് സ്വാഗത സംഘം വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിൽ കൺവീനർ നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പി ലൈല, വൈസ് പ്രസിഡണ്ട് ജഹവർ പൂമംഗലം, സ്റ്റാൻറിഗ് കമ്മിറ്റി ചെയർമാൻമാരായ ഷെർലി ,സി കെ സലീം, സഫീന പാറക്കണ്ടി ,മെമ്പർ ജഗജീവൻ എന്നിവർ പങ്കെടുത്തു,



0 അഭിപ്രായങ്ങള്‍