*ലോകകപ്പ് സമയത്തെ ലോഡ് ഷെഡ്‌ഡിങ്; ഡിവൈഎഫ്ഐ പ്രതിഷേധിച്ചു
ലോകകപ്പ് മത്സരം നടക്കുന്ന സമയത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയ യുഡിഎഫ് സർക്കാറിന്റെ നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. നരിക്കുനി, കാക്കൂർ കെഎസ്ഇബികൾക്ക് മുമ്പിൽ പന്ത് തട്ടി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നരിക്കുനിയിൽ ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് സെക്രട്ടറി ബി.സി അനുജിത്ത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം കെ.കെ വിപിൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് പ്രസിഡണ്ട് ഇ.വൈശാഖ്, ട്രഷറർ എൻ.അശ്വിൻ ദാസ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സബിൻ രാജ്, കെ.നിതിൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ജോ: സെക്രട്ടറി ഫസലുറഹ്മാൻ സ്വാഗതവും ബ്ലോക്ക് കമ്മിറ്റി അംഗം പി.എം നിതിൻ നന്ദിയും പറഞ്ഞു. കാക്കൂരിൽ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ടി.എൻ രമ്യേഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം വി.കെ നിസാമുദ്ദീൻ അധ്യക്ഷനായി. ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ വി.സി അബിൻ സ്വാഗതവും അഖിൽ രാജ് നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍