നരിക്കുനിയിൽ കച്ചവട സ്ഥാപനങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നത് ഒഴിവാക്കണം:- നരിക്കുനി: -നരിക്കുനിയിൽ കച്ചവട സ്ഥാപനങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നരിക്കുനി വ്യാപാര വ്യവസായ സമിതി നിവേദനം നൽകി , നിപ്പ ,ഷിഗല്ല ,വൈറൽ
പനിയും മറ്റു പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ലൈസൻസില്ലാത്ത ,താമസ യോഗ്യമല്ലാത്ത ഷട്ടറിട്ട കെട്ടിടങ്ങളിൽ പരിശോധന നടത്താനും , ജനലോ ,വാതിലോ ഇല്ലാത്ത വ്യാപാരത്തിന് മാത്രം ലൈസൻസുള്ള കെട്ടിടങ്ങളിൽ തൊഴിലാളികളെ തിങ്ങിപ്പാർപ്പിക്കുകയും ,ആരോഗ്യ പരിശോധന നടത്താതെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവൃത്തികളിൽ നിന്ന് അധികൃതർ നീതി പാലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു ,
കടന്നലോട്ട് സിദ്ധീഖ് ,ബേബി പാലങ്ങാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകി ,


0 അഭിപ്രായങ്ങള്‍