എ പി നടന്നു തീർത്ത വഴികൾ പ്രദർശിപ്പിച്ചു
നരിക്കുനി:
ചിലങ്കം ക്രിയേഷൻസ് നിർമ്മിച്ച എ പി നടന്നു തീർത്ത വഴികൾ പ്രദർശിപ്പിച്ചു. പുന്നശ്ശേരി വെസ്റ്റ് എയുപിസ്കൂളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കേളേജ് അസിസ്റ്റന്റ് പ്രൊഫസർ എ ജൂലി ഉദ്‌ഘാടനം ചെയ്തു. ചിലങ്കം സാംസ്കാരിക 25ാം വാർഷികത്തിന്റെ ഭാഗമായി 35 പ്രതിഭകളെ ആദരിച്ചു. സയൻസൺ പുന്നശ്ശേരി അധ്യക്ഷം വഹിച്ചു. കാക്കൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിഷ മണങ്ങാട്ട്, വി അബ്ദുൾ ഹമീദ്, സിനിമാ താരം ക്ലിന്റ്‌മാത്യു, ജീവകാരുണ്യ പ്രവർത്തകൻ ശിവൻ കോട്ടുളി, ഡോ. വി ജയരാജൻ, ഡോ.സി ദിനേശൻ, സൻൽദീപ്, എം കെ രാജേശ്വരി, രമേശൻ കല്ലേരി, കെ പി മാധവി, അഡ്വ. രാമചന്ദ്രൻ കോട്ടൂളി, അബ്ദുൾ ലത്തീ-ഫ്, എ ശ്രീധരൻ, ആർ എൻ പീറ്റക്കണ്ടി, കോട്ടക്കൽ ഭാസ്കരൻ, എ അശ്വതി, ഷിജി ചാത്തമംഗലം, സി വി ഗോപലകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പി ചന്ദ്രബാബു സ്വാഗതവും ടി ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു.
പടം: എ പി നടന്നു തീർത്ത വഴികൾ ഡോക്യുമെന്ററി പ്രദർശന ഉദ്‌ഘാടനം എ ജൂലി നിർവഹിക്കുന്നു


0 അഭിപ്രായങ്ങള്‍