കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരനായ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക് :-
18.06.2026
നരിക്കുനി: നരിക്കുനി -പുല്ലാളൂർ റോഡിൽ പാലോളിതാഴത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം , അപകടം നടന്ന ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
നരിക്കുനിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബൈക്ക്, എതിർദിശയിൽ നിന്നും വന്ന് മറ്റൊരു റോഡിലേക്ക് തിരിയുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.

0 അഭിപ്രായങ്ങള്‍