നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക് വയർ മോഷണം; പ്രതി പിടിയിൽ.
നരിക്കുനി: - സിഎം മഖാമിന് സമീപം നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക്ക് വയർ മോഷണം നടത്തിയ പ്രതി പോലീസിൻ്റെ പിടിയിലായി. കൊൽക്കത്ത ജയ്‌പാൽ ഗുഡി സ്വദേശിയായ സത്യൻ റോയ് (25) ആണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്. കെട്ടിട ഉടമയായ റംഷി കഴിഞ്ഞ അഞ്ചാം തീയതി നിർമ്മാണ പ്രവർത്തി നിർത്തി പോയതായിരുന്നു.
പിന്നീട് കഴിഞ്ഞ പതിനൊന്നാം തീയതി സ്ഥലത്ത് തിരിച്ച് എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഉടൻതന്നെ കുന്ദമംഗലം പോലീസിൽ പരാതി നൽകി. പോലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ഫോൺ നമ്പർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


0 അഭിപ്രായങ്ങള്‍