കെഎസ്ഇബി പുതുതായി ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിക്കണം...... .കക്കോടി.......കെഎസ്ഇബി പുതുതായി ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കക്കോടി ഏ രിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, മുകുന്ദൻ നായർ നഗർ ( റൂബി ഓഡിറ്റോറിയം കക്കോടി )വെച്ച് സമ്മേളനം നടന്നു.സംസ്ഥാന പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു, .സമിതി കക്കോടി ഏരിയ പ്രസിഡണ്ട് കെ സതീശൻ അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി പ്രജീഷ് റിപ്പോർട്ടും,ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.സമ്മേളനത്തിൽ വച്ച് മുതിർന്ന വ്യാപാരികളെ ആദരിക്കുന്ന ചടങ്ങ് ലൈബ്രറി കൗൺസിൽപ്രസിഡണ്ട് കെ എം രാധാകൃഷ്ണനും,എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്കുള്ള ഉപഹാരം നൽകി ജില്ലാ പഞ്ചായത്ത് അംഗം ഈ അനൂപും നിർവഹിച്ചു.കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ,സമിതി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വരുൺ ഭാസ്കർ,ജില്ലാ കമ്മിറ്റി അംഗമായ രഘുത്തമൻ ബാലുശ്ശേരി,ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ മനോ ഫ് ,സിദ്ദീഖ് കടന്നലട്ട് ,ഓ രാമചന്ദ്രൻഎന്നിവർസമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു .. സെക്രട്ടറിയായി പ്രജീഷ് കക്കോടിയും, പ്രസിഡണ്ടായി കെ സതീശനും, ട്രഷററായി കെ കെ മനാഫിനെയും തെരഞ്ഞെടുത്തു.സ്വാഗതസംഘം ചെയർമാൻഎം രാജേന്ദ്രൻ സ്വാഗതവും,ഇന്ദിര നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍