ഉന്നത വിജയികൾക്ക്   അനുമോദനവും വിശിഷ്ട വ്യക്തികൾക്ക് സ്നേഹാദരവും. 13-07-2026

നരിക്കുനി: കാരുകളങ്ങര പ്രവാസി അസോസിയേഷൻ (KAPA) നേതൃത്വത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും, വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ശ്രേഷ്ഠ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു. 2025-26 അധ്യയന വർഷത്തിൽ പ്രദേശത്ത് നിന്നും SSLC,+2, LSS, USS,നമ്മസ് എന്നീ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് പ്രമുഖരുടെ സാന്നിധ്യത്തിൽ ഉപഹാരം സമർപ്പണം നടത്തി. KAPA യുടെ പ്രസിഡന്റ് ഹാരിസ് കുണ്ടുങ്ങരയുടെ അധ്യക്ഷതയിൽ നരിക്കനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. പി. ലൈല സംഗമം ഉദ്ഘാടനം നിർവഹിച്ചു. ആതുര സേവന രംഗത്ത് അര നൂറ്റാണ്ടിലതികം നെടിയനാടിന്റെ സ്വന്തം ഡോക്ടറായി സേവനം ചെയ്ത ശങ്കരൻ ഡോക്ടർ, കമ്പ്യൂട്ടറും സംവിധനങ്ങളും വരുന്നതിന് മുമ്പ് ടൈപ്പ് റൈറ്റിങ് വിദ്യ പഠിപ്പിക്കുന്നതിൽ ദീർഘ കാലം സേവനം ചെയ്ത പത്മിനി ടീച്ചർ, കോളേജ് വിദ്യാഭ്യാസ രംഗത്ത് സ്തുത്യാർഹമായ സേവനം ചെയ്ത ഡോ. പി. കെ അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവരെ പൗരാവലിയുടെ സാന്നിധ്യത്തിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശറഫുദ്ധീൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ജൗഹർ പൂമംഗലം,  വാർഡ് മെമ്പർമാരായ സി. കെ സലീം, നിഷ. ഇ. വി, ഗിരിജ സി. പി, അപർണ നടുവിലെടത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  പരിപാടിയിൽ  വേണുഗോപാൽ. എൻ. കെ, അഷ്‌റഫ്‌. കെ. ഒ, ഷംനാസ്. കെ. സി സംസാരിച്ചു. അബ്ദുൽ മജീദ്. ഒ.പി സ്വാഗതവും ശരീഫ് വി. സി നന്ദിയും പറഞ്ഞു.