നരിക്കുനി : പരിമിതികൾക്കിടയിലും പാലിയേറ്റീവ് രംഗത്ത് സർക്കാരിന്റെ ക്രിയാത്മക ഇടപെടലുകൾ ഉണ്ടാകുമെ
ന്ന് എ.പി.അനിൽ കുമാർ പറഞ്ഞു. ആരോഗ്യമുള്ള യുവത്വം നാളെയുടെ കരുത്ത് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
സർക്കാരിൻ്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ കാര്യമായ സഹായങ്ങൾ ലഭിക്കാതിരുന്നിട്ടും അത്താണിയെ മുന്നോട്ട് നയിക്കുന്നത് നല്ല മനുഷ്യരുടെ പിന്തുണയാണെന്ന് മന്ത്രി വ്യക്തമാക്കി.
അത്താണി വൈസ് ചെയർമാൻ പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിദ്യാ ബാലകൃഷ്ണൻ എംഎൽഎ, കെപിസിസി ജന. സെക്രട്ടറി പി.എം. നിയാസ്, വി.പി.അബ്ദുൽ ഖാദർ, കെ. മജീദ്, നൗഷാദ് നരിക്കുനി, നിസാർ പുനത്തിൽ, മുജീബ് പുറായിൽ എന്നിവർ പ്രസംഗിച്ചു.
പ്രതീക്ഷാ സംഗമം കോഴിക്കോട് ഐപിഎം ഡയറക്ടർ ഡോ സുരേഷ് കുമാർ, ഉദ്ഘാടനം ചെയ്തു. കെ.സി.അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വാക്കരു എംഡി വി.നൗഷാദ്, പഹലിഷ കള്ളിയത്ത്, മാധ്യമം എഡിറ്റർ വി.എം.ഇബ്രാഹിം, ഭിന്നശേഷി സാമൂഹിക പ്രവർത്തകൻ അബ്ദുസ്സലാം വള്ളിയാട്, വി.സി.ഷനോജ്, മനോജ് നടുക്കണ്ടി, സി.പി. ശൈലജ, കെ.അബ്ദുന്നാസർ എന്നിവർ പ്രസംഗിച്ചു.
സാമൂഹിക മാനസികാരോഗ്യത്തിൽ സന്നദ്ധസംഘടനകളുടെ പങ്ക് സെമിനാർ എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. അത്താണിയുടെ പ്രവർത്തനങ്ങൾക്കു വേണ്ട സഹായം ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫലപ്രദമായി ഇടപെടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു. നന്മണ്ട പഞ്ചായത്ത് പ്രസിഡൻ്റ് വിനിഷ ഷൈജു, പി.ശശീന്ദ്രൻ,
ലയൺസ് ഭാരവാഹികളായ സുനിത ജ്യോതി പ്രകാശ്, വിജിത് കുമാർ നായർ, ഷീബ ഗിരീഷ്, അത്താണി ഭാരവാഹികളായ മുനീർ കാരക്കുന്നത്ത്, ടി.കെ.അസീസ് എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
<<<<>> ഭിന്നശേഷി സൗഹൃദങ്ങളുടെ സമ്മേളനം.
അത്താണി വാർഷിക സമ്മേളനവും സന്ദർശനവും
ഭിന്നശേഷി സുഹൃത്തുക്കളുടെ കൂടിച്ചേരലിനും വേദിയാകുന്നു. എഴുന്നേൽക്കാൻ പരിമിതികൾ നേരിടുന്ന ഭിന്നശേഷി സാമൂഹിക പ്രവർത്തകൻ അബ്ദുസ്സലാം വള്ളിയാട് സമ്മേളനത്തിനു എത്തിയവർക്ക് ആവേശമായി. കിടന്നു കൊണ്ടാണ് അദ്ദേഹം വേദിയിലെത്തി പ്രസംഗിച്ചത്. ഭിന്നശേഷിക്കാർ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും പ്രദർശനവും ഇതോടൊപ്പം നടക്കുന്നു.
ഇന്ന് (ഞായർ)
രാവിലെ 10 ന്
ജീവ സ്പർശം കുടുംബ സംഗമം മന്ത്രി ടി.സിദ്ദിഖും വൈകിട്ട് സമാപന സമ്മേളനം മന്ത്രി എൻ.ഷംസുദ്ദീനും ഉദ്ഘാടനം ചെയ്യും.


0 അഭിപ്രായങ്ങള്